play-sharp-fill
തൃശൂരിൽ പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു ; മൃതദേഹം കണ്ടെത്തിയത് ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നും : സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

തൃശൂരിൽ പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു ; മൃതദേഹം കണ്ടെത്തിയത് ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നും : സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

തൃശൂർ: പഴയന്നൂരിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെട്ടിക്കൊന്നു. പോക്‌സോ കേസിലെ പ്രതിയായ എളനാട് സ്വദേശി സതീഷാണ് കൊല്ലപ്പെട്ടത്.

കേസിൽ ജാമ്യത്തിലിറങ്ങിയപ്പോഴാണ് കൊലപാതകം നടന്നിരിക്കുന്നത്. ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് ഇയാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് മാസങ്ങൾക്ക് മുൻപാണ് പ്രായപൂർത്തിയാകാത്ത ഒരു ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സതീഷ് അറസ്റ്റിലാകുന്നത്. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു. മലപ്പുറത്തായിരുന്നു ഇയാളുടെ താമസം.

തൃശൂരിൽ കഴിഞ്ഞ ദിവസമാണ് സതീഷ് എത്തിയിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാൾ താമസിച്ചിരുന്ന മലപ്പുറത്തുനിന്ന് സതീഷിനെ തേടി രണ്ടുപേർ എത്തിയിരുന്നതായും നാട്ടുകാർ പറയുന്നു.

മലപ്പുറത്ത് നടന്ന എന്തെങ്കിലും സംഭവങ്ങളുടെ ഭാഗമായാണോ കൊലയെന്ന് പൊലീസ് സംശയിക്കുന്നു. ആളൊഴിഞ്ഞ വീട്ടിലെ വരാന്തയിലാണ് മൃതദേഹം കിടക്കുന്നുണ്ടായിരുന്നത്.

ഈ വീട്ടിൽ പലപ്പോഴും മദ്യപർ എത്താറുണ്ടായിരുന്നുവെന്നും പലപ്പോഴും ബഹളവും കേൾക്കാറുണ്ടായിരുന്നു എന്നും നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.