play-sharp-fill
തൃശ്ശൂരിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ പമ്പിൽ തീ പിടിച്ചു, സംഭവത്തിൽ ആളപായമില്ല

തൃശ്ശൂരിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ പെട്രോൾ പമ്പിൽ തീ പിടിച്ചു, സംഭവത്തിൽ ആളപായമില്ല

തൃശ്ശൂര്‍: ചെറുതുരുത്തിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം. ചെറുതുരുത്തി വാഴക്കോട് ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. വാഹനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനിടയിലാണ് തീ പടർന്നത്.

വടക്കാഞ്ചേരി ചെറുതുരുത്തി പ്രധാന പാത ബ്ലോക്ക് ചെയ്തിട്ടുണ്ട്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ ആർക്ക് ആളപായമില്ല.