
തൃശ്ശൂരിൽ റിട്ടയേർഡ് അധ്യാപികയെ കൊന്ന് ആഭരണങ്ങൾ തട്ടിയെടുത്ത സംഭവം ; പ്രതി പിടിയിൽ ; മോഷണത്തിന് വേണ്ടിയാണ് കൊലയെന്ന് പൊലീസ്; ഇയാളുടെ വീട്ടിൽ നിന്ന് ആഭരണങ്ങളും കണ്ടെടുത്തു
സ്വന്തം ലേഖകൻ
തൃശ്ശൂർ: തൃശ്ശൂരിൽ റിട്ടയേർഡ് അധ്യാപികയെ കൊന്ന് ആഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. ഗണേശമംഗലം സ്വദേശി ജയരാജൻ (60) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നത്. തൃശ്ശൂർ ഗണേശമംഗലം സ്വദേശിനി വസന്ത (76) ആണ് കൊല്ലപ്പെട്ടത്.
റിട്ടയേർഡ് അധ്യാപികയായ വസന്ത തനിച്ചായിരുന്നു താമസം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വസന്ത പല്ല് തേച്ച് കൊണ്ട് നിൽകുമ്പോഴാണ് പ്രതി തലക്കടിച്ചത്. മോഷണത്തിന് വേണ്ടിയാണ് കൊലയെന്ന് പൊലീസ് പറയുന്നു. ഇയാളുടെ വീട്ടിൽ നിന്ന് ആഭരണങ്ങളും കണ്ടെടുത്തു.
തലയ്ക്കേറ്റ മുറിവ് പിടിവലിയ്ക്കിടെ സംഭവിച്ചതാണെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
Third Eye News Live
0
Tags :