മദ്യം വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് മകൻ അ‌മ്മയെ തീകൊളുത്തിയ സംഭവം; ചികിത്സയിലായിരുന്ന അ‌മ്മ മരിച്ചു

Spread the love

തൃശൂര്‍: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് മകൻ തീകൊളുത്തിയ അമ്മ മരിച്ചു. ചമ്മണ്ണൂര്‍ സ്വദേശിനി ശ്രീമതി(75)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള മകന്‍ മനോജ് മാനസികാരോഗ്യത്തിന് ചികിത്സയിലാണ്.

കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മനോജിനെ അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

മദ്യം വാങ്ങാൻ പണം ചോദിച്ചപ്പോള്‍ നല്‍കാന്‍ തയ്യാറാവത്തതിനെ തുടര്‍ന്ന് മനോജ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ശ്രീമതി മരിച്ചത്. മനോജ് മദ്യത്തിന് അടിമയാണെന്നും ദീര്‍ഘകാലമായി മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നും പൊലീസ് പറയുന്നു.