video
play-sharp-fill

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ താത്കാലിക ശസ്ത്രക്രിയാ തിയേറ്ററില്‍ അണുബാധ; അണുബാധയ്ക്ക് കാരണം പൊടിപടലങ്ങളെന്ന് സൂചന; ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്കാണ് അണുബാധ സ്ഥിരീകരിച്ചത്.

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ താത്കാലിക ശസ്ത്രക്രിയാ തിയേറ്ററില്‍ അണുബാധ; അണുബാധയ്ക്ക് കാരണം പൊടിപടലങ്ങളെന്ന് സൂചന; ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്കാണ് അണുബാധ സ്ഥിരീകരിച്ചത്.

Spread the love

 

സ്വന്തം ലേഖകൻ

തൃശൂർ : തൃശൂർ ഗവ.മെഡിക്കല്‍ കോളേജ് സ്ത്രീരോഗ വിഭാഗത്തിലെ താത്കാലിക ശസ്ത്രക്രിയാ തിയേറ്ററില്‍ വീണ്ടും അണുബാധ.
ശസ്ത്രക്രിയ കഴിഞ്ഞ രോഗിക്കാണ് ഗുരുതരമായ അണുബാധ സ്ഥിരീകരിച്ചത്.

അടുത്തിടെ 10 രോഗികള്‍ക്ക് അണുബാധയുണ്ടായിരുന്നു. താത്കാലിക തിയേറ്ററിനടുത്ത് അറ്റകുറ്റപ്പണി നടക്കുന്ന പ്രധാന തിയേറ്ററില്‍നിന്നുള്ള പൊടിപടലങ്ങളാണ് അണുബാധയ്ക്ക് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം അണുബാധ സ്ഥിരീകരിച്ചപ്പോള്‍ താത്കാലിക തിയേറ്റര്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ കത്ത് നൽകിയിരുന്നു.
എന്നാൽ അധികൃതര്‍ ഇതുവരെ അത് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

അറ്റകുറ്റപ്പണി നടക്കുന്ന പ്രധാന തിയേറ്ററില്‍ മൂന്ന് മുറികളാണുള്ളത്. ഇതില്‍ ഒരു മുറിയിലെ പണി പൂര്‍ത്തിയായിട്ടുണ്ട്. അണുവിമുക്തമായതിനു ശേഷം ശസ്ത്രക്രിയകള്‍ അവിടേക്ക് മാറ്റാനാണ് ആലോചന. എന്നാല്‍, ഇതിനുള്ള മൈക്രോബയോളജി വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിക്കാൻ രണ്ടാഴ്ചയിലേറെ വേണം. അതിനു മുൻപ് തിയേറ്ററിനുള്ളിലെ അവശേഷിക്കുന്ന രണ്ട് മുറികളിലെ അറ്റകുറ്റപ്പണി പൂര്‍ത്തിയായില്ലെങ്കില്‍ ശസ്ത്രക്രിയ നടത്താനും കഴിയില്ല