റോഡരികിൽ നിർത്തിയിട്ട കാറില്‍ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന എംഡി എം എ കണ്ടെത്തി ; യുവാവ് അറസ്റ്റിൽ

Spread the love

തൃശൂർ : റോഡിനു സമീപം നിർത്തിയിട്ട കാറില്‍നിന്നു ലക്ഷങ്ങള്‍ വിലമതിക്കുന്ന സിന്തറ്റിക് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍.

video
play-sharp-fill

മനക്കൊടി മാമ്ബുള്ളി വീട്ടില്‍ സ്വാമി എന്നറിയപ്പെടുന്ന പ്രണവാണ് (25) അറസ്റ്റിലായത്. ഇയാളില്‍നിന്ന് 10.28 ഗ്രാം എംഡിഎംഎ പിടികൂടി.

വിവിധ റിസോർട്ടുകളിലെ പാർട്ടികള്‍ക്കും അവിടെ താമസിക്കാനെത്തുന്നവർക്കും സിനിമാക്കാർക്കും പ്രതി മയക്കുമരുന്നു വിതരണം ചെയ്തുവരികയായിരുന്നു. ഇതരസംസ്ഥാനങ്ങളില്‍നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമാണ് ഇയാള്‍ മയക്കുമരുന്ന് കൊണ്ടുവന്നിരുന്നത്. രഹസ്യവിവരത്തെതുടർന്ന് ദിവസങ്ങള്‍ നീണ്ട നീക്കത്തിനൊടുവിലാണ് പ്രതി ലഹരിവിരുദ്ധസേനയുടെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു. പ്രതിക്കു മയക്കുമരുന്ന് ലഭിച്ചത് എവിടെനിന്നാണെന്നും ആർക്കൊക്കെ വില്പന നടത്തിയിട്ടുണ്ടെന്നും പോലീസ് അന്വേഷിച്ചുവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസിപി സലീഷ് എൻ. ശങ്കരന്‍റെ നേതൃത്വത്തില്‍ ഈസ്റ്റ് എസ്‌ഐ ബിപിൻ ബി. നായർ, സിറ്റി ലഹരിവിരുദ്ധ സ്ക്വാഡിലെ എഎസ്‌ഐ ടി.വി. ജീവൻ, സിപിഒമാരായ എം.എസ്. ലിഗേഷ്, കെ. വൈശാഖ്‌രാജ്, കെ.എസ്. സംഗീത്, ഈസ്റ്റ് എസ് ഐമാരായ ഹരീന്ദ്രൻ, ജിനോ പീറ്റർ, അനുശ്രീ, സിപിഒമാരായ സുജിത്, പ്രദീപ് എന്നിവർ ചേർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.