തൃശ്ശൂരിൽ വൻ ലഹരി വേട്ട : ബാംഗ്ലൂരിൽ നിന്ന് ട്രെയിൻ മാർഗം വിൽപ്പനയ്ക്കായി എത്തിച്ച 14.69 ഗ്രാം എംഡിഎംഎയുമായി യുവതികളടക്കം മൂന്നുപേർ പിടിയിൽ

Spread the love

തൃശ്ശൂർ : വഞ്ചിക്കുളത്ത് വൻ ലഹരി വേട്ട. 14.69 ഗ്രാം എംഡിഎംഎയുമായി യുവതികളടക്കം മൂന്നുപേർ പിടിയിൽ.55

ആലുവ തായിക്കാട്ടുകര പുത്തോളിപ്പറന്പില്‍ ആഷിക് (28), കൊല്ലം പത്തനാപുരം മാങ്കോട്ട പുത്തൻവീട്ടില്‍ ഷഹന ഷാജഹാൻ(26), ആഷിക്കിന്‍റെ സുഹൃത്തിന്‍റെ ഭാര്യ ചാലക്കുടി വൈന്തല പാളയംപറന്പ് കാരാനിപ്പുറത്ത് ഹരിത(25) എന്നിവരെയാണ് ഡാൻസാഫ് ലഹരിവിരുദ്ധ സ്ക്വാഡിന്‍റെ സഹായത്തോടെ തൃശൂർ വെസ്റ്റ് പോലീസ് പിടികൂടിയത്. സമീപകാലത്തു തൃശൂരിലുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടയാണിത്.

 

ബംഗളൂരുവില്‍നിന്ന് എംഡിഎംഎയുമായി മൂന്നുപേർ എത്തുന്നെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. തൃശൂരില്‍ ട്രെയിൻ ഇറങ്ങിയശേഷം പിൻഭാഗത്തു ഗുഡ്സ് ഷെഡിനുസമീപം എത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇവരില്‍നിന്നു രാസലഹരി വാങ്ങനെത്തുന്നയാളെക്കൂടി പിടികൂടാനായിരുന്നു പോലീസിന്‍റെ നീക്കമെങ്കിലും വിഫലമായി. രാസലഹരി വാങ്ങാനെത്തുമായിരുന്നതു സിന്തറ്റിക് ഡ്രഗ് മാഫിയയിലെ പ്രധാനപ്പെട്ട കണ്ണിയാണെന്നു പോലീസ് സംശയിക്കുന്നു. ഇയാള്‍ക്കായി തെരച്ചില്‍ ഊർജിതമാക്കി.

പിടിയിലായവരുടെ ഫോണിലെ നന്പറുകള്‍ വിശദമായി പരിശോധിക്കുകയാണെന്നു പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.