സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തര്‍ക്കം; തിയേറ്റര്‍ നടത്തിപ്പുകാരന് കുത്തേറ്റു; ഡ്രൈവറിനും വെട്ടേറ്റു

Spread the love

തൃശ്ശൂർ: തൃശ്ശൂരില്‍ തിയറ്റർ നടത്തിപ്പുകാരന് കുത്തേറ്റു.

video
play-sharp-fill

രാഗം തിയേറ്ററിന്റെ നടത്തിപ്പുകാരൻ സുനിലിനാണ് കുത്തേറ്റത്.
വെളപ്പായയിലെ വീടിന് മുൻപില്‍ വെച്ചായിരുന്നു സംഭവം.

വീടിന്റെ ഗേറ്റ് തുറക്കുന്നതിനായി കാറില്‍ നിന്നിറങ്ങിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മൂന്നംഗ ഗുണ്ടാ സംഘമാണ് സുനിലിനെ കുത്തിയത്. ഡ്രൈവർ അനീഷിനും വെട്ടേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുളള തർക്കമാണെന്ന് സൂചന. കാറിന്റെ ചില്ല് തകർത്തു. കാറിനകത്തിരുന്ന സുനിലിന്റെ കാലിനാണ് പരിക്ക്. ഡ്രൈവർ അനീഷിന്റെ കൈയിലും പരിക്കേറ്റിട്ടുണ്ട്. സംഭവം ക്വട്ടേഷൻ ആക്രമണമാണെന്ന് പൊലീസ് അറിയിച്ചു.