video
play-sharp-fill

തൃശൂർ മാളയിൽ തീപിടുത്തം; 35 ഏക്കർ പാടം അഗ്നിക്കിരയായി ; തീപിടുത്തമുണ്ടായത് ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള പാടത്ത്

തൃശൂർ മാളയിൽ തീപിടുത്തം; 35 ഏക്കർ പാടം അഗ്നിക്കിരയായി ; തീപിടുത്തമുണ്ടായത് ബിലീവേഴ്സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള പാടത്ത്

Spread the love

സ്വന്തം ലേഖകൻ

മാള : തൃശ്ശൂർ മാളയിൽ പാടത്ത് തീപ്പിടുത്തം‌.മാളയിലെ ബിലീവേഴ്സ് ആശുപത്രിയുടെ പിന്നിലുള്ള പാടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇന്ന് ഉച്ചയോടു കൂടിയാണ് സംഭവം ഏകദേശം 35 ഏക്കറോളം പാടം കത്തിനശിച്ചുവെന്നാണ് റിപ്പോർട്ട്.

ബിലീവേഴ്സ് ആശുപത്രി മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് പാടമെന്നാണ് വിവരം.നാട്ടുകാരാണ് പാടത്ത് നിന്ന് പുക ഉയരുന്നത് കണ്ട് വിവരം ഫയർ ഫോഴ്സിനെ അറിയിച്ചത്.ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷിയിറക്കാതെ തരിശായി കിടന്ന ഭൂമിയായിരുന്നതിനാൽ തീപിടുത്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. ആളപായമോ അപകടങ്ങളോ ഉണ്ടായില്ല എന്നത് ആശ്വാസകരമായി.

കടുത്ത പകൽ ചൂടിൽ പുല്ലിന് തീപിടിച്ചതാകുമെന്നാണ് കരുതുന്നത്. ഈ നിയന്ത്രണവിധേയമാണെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.