
സ്വന്തം ലേഖകൻ
തൃശൂർ : തൃശൂരിൽ ലോഡ്ജിനുള്ളിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഒറീസ സ്വദേശിയായ യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറി പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു.
തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലാണ് സംഭവം. ജാർഖണ്ഡ് സ്വദേശിക്ക് ഒപ്പമാണ് ഇന്നലെ രാത്രി 9 മണിക്ക് ഇവർ മുറിയെടുത്തതെന്ന് ലോഡ്ജിലെ ജീവനക്കാർ പറയുന്നു. ഇയാൾ ഇന്നു രാവിലെ ആരോടും ഒന്നും പറയാതെ മുറി പൂട്ടി പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതകമാണെന്നാണ് നിഗമനം. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങി.