
എസ്എഫ്ഐയ്ക്ക് കനത്ത തിരിച്ചടി; തൃശൂര്‍ കേരള വര്‍മ കോളേജില്‍ റീ കൗണ്ടിംഗ് നടത്തണമെന്ന് ഹൈക്കോടതി; എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി
കൊച്ചി: തൃശൂര്‍ കേരള വര്‍മ കോളേജില്‍ റീ കൗണ്ടിംഗിന് ഉത്തരവിട്ട് ഹൈക്കോടതി.
എസ് എഫ് ഐ സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കി.
കെ എസ് യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഇത് സന്തോഷം നല്‍കുന്ന വിധിയാണെന്ന് ശ്രീക്കുട്ടൻ പ്രതികരിച്ചു. നിലവിലുള്ള തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി കേരള വര്‍മ കോളേജില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. തിരഞ്ഞെടുപ്പ് റദ്ദാക്കുന്നത് കോടതി അംഗീകരിച്ചിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പില്‍ കൗണ്ടിംഗ് പൂര്‍ത്തിയായപ്പോള്‍ ഭിന്നശേഷിക്കാരനായ ശ്രീക്കുട്ടന്‍ ഒറ്റ വോട്ടിന് വിജയിച്ചിരുന്നു. റീ കൗണ്ടിംഗില്‍ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി 11 വോട്ടുകള്‍ക്ക് വിജയിച്ചതായി പ്രഖ്യാപനം വന്നു.
ഇടത് അദ്ധ്യാപക സംഘടനാ അനുകൂലികളുടെ പിന്തുണയോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നെന്നാണ് കെ എസ് യുവിന്റെ ആരോപണം. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മന്ത്രി ആര്‍ ബിന്ദുവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റും വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ ഇടപെട്ടെന്നും കെഎസ്‍യു കുറ്റപ്പെടുത്തിയിരുന്നു.