
തൃശ്ശൂർ: നവജാത ശിശുവിൻ്റെ വിരല്‍ പാതി മുറിഞ്ഞുപോയ സംഭവത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ കുടുംബം. ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്നാണ് വിരല്‍ പാതി മുറിഞ്ഞുപോയതെന്ന് കുടുംബം ആരോപിക്കുന്നത്.
കുന്നംകുളം മലങ്കര ആശുപത്രിക്കെതിരെയാണ് കുടുംബം പരാതിപ്പെട്ടത്. പന്നിത്തടം സ്വദേശികളായ ജിത്തു-ജിഷ്മ ദമ്ബതികളുടെ പെണ്‍കുഞ്ഞിൻ്റെ വലതുകയ്യിലെ തള്ളവിരലാണ് അറ്റുപോയത്.
പ്ലാസ്റ്റർ വെട്ടിയപ്പോള്‍ അറിയാതെ വിരല്‍ അറ്റുപോയതെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു.ഈ മാസം 13നാണ് ജിഷ്മയെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 16നാണ് ജിഷ്മ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ ശ്രൂഷകളും ആശുപത്രിയില്‍ വച്ച് തന്നെയായിരുന്നു ചെയ്തിരുന്നത്. ഇന്നലെ പുലർച്ചെ 5 മണിയോടെയാണ് നേഴ്‌സുമാർ ഇഞ്ചക്ഷൻ വയ്ക്കാൻ കുഞ്ഞിനെയും എടുത്ത് പോയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏഴ് മണി കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ കൊണ്ടുവരാത്തതിനെ തുടർന്ന് ജിഷ്മ ഐസിയുവില്‍ എത്തി അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. അധികൃതരോട് കാര്യം തിരക്കിയപ്പോള്‍ പ്ലാസ്റ്റർ വെട്ടിയപ്പോള്‍ വിരല്‍ മുറിഞ്ഞ് പോകുകയായിരുന്നു എന്ന് വിശദീകരണം നല്‍കിയത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി, നിയമപരമായി മുന്നോട്ട് പോകാനാണ് കുടുംബത്തിൻ്റെ തീരുമാനം.



