play-sharp-fill
ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിൽ: ഓൺലൈനിൽ യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട് വഴി ചാറ്റിങ്, ഒടുവിൽ തട്ടിക്കൊണ്ടുപോയി പണം തട്ടൽ, സംഭവത്തിൽ 2 യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്

ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിൽ: ഓൺലൈനിൽ യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട് വഴി ചാറ്റിങ്, ഒടുവിൽ തട്ടിക്കൊണ്ടുപോയി പണം തട്ടൽ, സംഭവത്തിൽ 2 യുവാക്കളെ അറസ്റ്റ് ചെയ്ത് പോലീസ്

 

തൃശൂർ: യുവാക്കളെ തട്ടിക്കൊണ്ടുപോയി പണം തട്ടുന്ന ഹണി ട്രാപ്പ് സംഘം പോലീസ് പിടിയിൽ. കയ്പമംഗലം കൂരിക്കുഴി സ്വദേശി ശ്യാം, മതിലകം പൊന്നാംപടി സ്വദേശി അലി അഷ്‌കർ എന്നിവരാണ് പിടിയിലായത്.

 

ഇന്നലെ രാത്രി മതിലകത്തേക്ക് ബൈക്കിൽ എത്തിയ യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കയ്പമംഗലം ഭാഗത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. യുവാക്കളെ കൊണ്ടുപോയ കാർ രാത്രി തന്നെ കയ്പമംഗലം കൂരിക്കുഴിയിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

 

ഓൺലൈൻ ആപ്പിലൂടെ യുവതിയുടെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കി ചാറ്റ് ചെയ്താണ് സംഘം യുവാക്കളെ മതിലകത്തേക്ക് എത്തിച്ചത്. തുടർന്ന് കാറിൽ കയറ്റിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടൽ ആയിരുന്നു പ്ലാൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്നാൽ പോലീസിന്‍റെ ഇടപെടൽ മൂലം രണ്ട് പേരെ പോലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ നാല് പേർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. മതിലകം പോലീസും കയ്പമംഗലം പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കളെയും ഇവരെ തട്ടിക്കൊണ്ടുപോയവരെയും കണ്ടെത്തിയത്.