
തൃശൂർ:തൃശൂർ പഴുവിൽ പുതുവർഷാഘോഷങ്ങള്‍ക്കിടെ വിതരണം ചെയ്ത ഭക്ഷണം കഴിച്ച് 45 ഓളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.
തൃശൂർ പഴുവിലെ വടക്കുംന്തറ കൂട്ടായ്മയുടെ ആഘോഷത്തില്‍ പങ്കെടുത്തവർക്കാണ് ഛർദ്ദി, വയറിളക്കം, തളർച്ച എന്നിവ അനുഭവപ്പെട്ടത്.
രോഗബാധയേറ്റ കുട്ടികളടക്കമുള്ളവരെ ആലപ്പാട് സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഘോഷത്തില്‍ പങ്കെടുത്ത അറുപതോളം പേർ ഭക്ഷണം കഴിച്ചിരുന്നതായും ഇതില്‍ 45 പേർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായതെന്നും അധികൃതർ അറിയിച്ചു.
പുതുവർഷാഘോഷത്തിന് വിളമ്ബിയ പൊറോട്ടയും ഇറച്ചിയുമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
തൃപ്രയാർ ക്ഷേത്രത്തിനടുത്തുള്ള ഒരു കാറ്ററിങ് സ്ഥാപനത്തില്‍ നിന്നുമാണ് ഭക്ഷണം എത്തിച്ചതെന്ന് സംഘാടകർ പറഞ്ഞു.



