പിതാവ് തൂങ്ങിമരിച്ച നിലയിൽ; രണ്ടര വയസുകാരന്‍ മകൻ്റെ മൃതദേഹം കണ്ടെത്തിയത് ബക്കറ്റിനുള്ളിൽ; മകനെ കൊലപ്പെടുത്തി ബിനോയ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് നിഗമനം
സ്വന്തം ലേഖിക
തൃശൂര്‍: ആളൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍.
ആളൂര്‍ സ്വദേശി ബിനോയ്, രണ്ടര വയസുകാരന്‍ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൂങ്ങിമരിച്ച നിലയിലായിരുന്നു ബിനോയ്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിലാണ് കണ്ടെത്തിയത്. രാവിലെ ബിനോയ്‌യുടെ ഭാര്യ ഉറക്കമെഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കാണുന്നത്.
ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമായിരുന്നു ബിനോയ് താമസിച്ചിരുന്നത്. ഗര്‍ഫില്‍ ജോലിനോക്കിയിരുന്ന ബിനോയ് മടങ്ങിവന്നതിനുശേഷം ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു.
സാമ്പത്തിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നതായാണ് വിവരം. മകന് സംസാരശേഷി കുറവാണെന്ന് അടുത്തിടെ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. ഇതും ബിനോയ്‌യെ ഏറെ അലട്ടിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
മകനെ കൊലപ്പെടുത്തി ബിനോയ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ബിനോയ്‌ക്ക് ഒന്‍പത് വയസുകാരനായ മറ്റൊരു മകന്‍ കൂടിയുണ്ട്.