തൃശ്ശൂരിൽ കാറിൽ കടത്താൻ ശ്രമിച്ച 2 കിലോ ഹാഷിഷ് ഓയിലും 20 കിലോ കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ

Spread the love

 

തൃശ്ശൂർ: തൃശ്ശൂരിലെ ലഹരിവേട്ടയിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഗുരുവായൂർ കോട്ടപ്പടിയിൽ നിന്നും ചാവക്കാട് സ്വദേശി ഷാഫി, മൂന്നൈനി സ്വദേശി അക്ബർ, അണ്ടത്തോട് സ്വദേശി നിയാസ്, പാലയൂർ സ്വദേശി അബ്ദുൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

 

കാറിൽ കടത്താൻ ശ്രമിച്ച 2 കിലോ ഹാഷിഷ് ഓയിലും 20 കിലോ കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു. എക്സൈസ് ഇന്റലിജൻസ്, കമ്മീഷണർ സ്ക്വാഡ്, ചാവക്കാട് എക്സൈസ് റേഞ്ച് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.