
തിരുവല്ല: അഞ്ചര കിലോഗ്രാം കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ. തിരുമൂലപുരം ആടുംമ്ബടം കോളനിയില്‍ ദീപു (26), കിരണ്‍ വില്യം തോമസ് (21), സെബിൻ സജി (23) എന്നിവരാണ് പിടിയിലായത്.
തൃശ്ശൂരില്‍ നിന്നും ട്രെയിൻ മാർഗ്ഗം ദീപുവും കിരണും എത്തിച്ച കഞ്ചാവ് കാറില്‍ തിരുമൂലപുരത്ത് എത്തിക്കുവാൻ ശ്രമിച്ചതിനിടെയാണ് കോളനിക്ക് സമീപം വെച്ചാണ് ഇരുവരും പോലീസിന്റെ പിടിയിലായത്. ദീപുവിൻ്റെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും 3 കിലോഗ്രാം കഞ്ചാവും കിരണിന്റെ ബാഗില്‍ നിന്നും രണ്ടര കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാറില്‍ കഞ്ചാവ് തിരുമൂലപുരത്ത് എത്തിക്കുവാൻ സഹായിച്ച സെബിൻ സജിയെ പോലീസ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഞ്ചാവ് കൊണ്ടുവന്ന് തിരുവല്ലയിലെ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ച് നല്‍കിയിരുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രതികള്‍ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാർ ഉടൻ തന്നെ കസ്റ്റഡിയില്‍ എടുക്കുമെന്ന് എസ്.എച്ച്.ഒ ബി.കെ സുനില്‍ കൃഷ്ണൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെ നിർദ്ദേശപ്രകാരം എസ്.എച്ച്.ഒ ബി.കെ സുനില്‍ കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.