പടിയൂർ ഇരട്ടക്കൊലപാതക കേസ്; പ്രതിയായ കോട്ടയം സ്വദേശി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

തൃശൂർ: പടിയൂരിലെ ഇരട്ടക്കൊലയാളി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാം ഭാര്യ രേഖ(43)യെയും അമ്മ മണി(74)യെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.

video
play-sharp-fill

ഉത്തരാഖണ്ഡിലെ കേദാർനാദിലെ വിശ്രമ കേന്ദ്രത്തിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നാണ് സൂചന. രണ്ടാം ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ഒളിവിലായിരുന്നു. കോട്ടയം ചിങ്ങവനം സ്വദേശിയാണ് പ്രേംകുമാർ.

ഉത്തരാഖണ്ഡ് പൊലീസ് പ്രേംകുമാറിന്റെ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ആധാർ കാർഡിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടത് പ്രേംകുമാർ ആണെന്ന് സ്ഥിരീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നിലവില്‍ ഡൽഹിയിലുള്ള കേരള പൊലീസ് സംഘം ഉത്തരാഖണ്ഡിലേക്ക് പുറപ്പെട്ടു.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഭാര്യയേയും അമ്മയേയും ഇയാള്‍ കൊലപ്പെടുത്തിയത്. വാടക വീട്ടില്‍ താമസിക്കുകയായിരുന്ന ഇവരെ കാണാൻ പ്രതി എത്തിയിരുന്നു. പിന്നീട് വീട്ടില്‍ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിശോധിക്കുകയായിരുന്നു. പൊലീസും നാട്ടകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു മൃതദേഹങ്ങള്‍ക്ക്. സംഭവത്തില്‍ മകളുടെ ഭർത്താവിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇയാള്‍ നാടുവിട്ടതായി പൊലീസ് സംശയിച്ചിരുന്നു.