തൃശ്ശൂരിൽ ഡോക്ടറുടെ വീട്ടിൽ മോഷണം: 71 പവൻ സ്വർണവും രത്ന മാലയും അപഹരിക്കപ്പെട്ടു

Spread the love

 

തൃശ്ശൂർ: ഡോക്ടറുടെ വീട്ടിൽ മോഷണം. അയ്യന്തോളിലെ ഡോ. കുരുവിളയുടെ വീട്ടിൽ നിന്ന് 17 പവനോളം സ്വർണം അപഹരിച്ചു. സ്വർണമാലയും രത്നം പതിപ്പിച്ച മോതിരങ്ങളുമാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസമായിരുന്നു സംഭവം.

 

മകന്‍റെ ബിരുദാനച്ചടങ്ങുമായി ബന്ധപ്പെട്ട് ഡോക്ടറും കുടുംബവും ഒരുvമാസത്തോളമായി വിദേശത്താണ്. വ്യാഴാഴ്‌ച രാവിലെ ജോലിക്കാരി വീട് വൃത്തിയാക്കാനായി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. വീടിന്‍റെ പിറകുവശത്തെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. ഇതുവഴിയാണ് മോഷ്ടാക്കൾ അകത്തുകയറിയതെന്നാണ് കരുതുന്നത്.

 

വീട്ടിലെ സിസിടിവി ക്യാമറകളും നശിപ്പിച്ചനിലയിലാണ്. വിവരമറിഞ്ഞ് പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group