
ധന വ്യവസായ’ ബാങ്കേഴ്സ് തട്ടിപ്പ്; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്; കബളിപ്പിക്കപ്പെട്ടത് മുന്നൂറിലേറെ നിക്ഷേപകർ; ഇതുവരെ ലഭിച്ചത് നൂറിലധികം പരാതികൾ
സ്വന്തം ലേഖിക
തൃശൂര്‍: തൃശൂര്‍ ധനവ്യവസായ ബാങ്കേഴ്സ് തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്.
അന്വേഷണ ചുമതല തൃശൂര്‍ സിറ്റി സി- ബ്രാഞ്ച് അസി.കമ്മീഷണര്‍ കെ എ തോമസിനെ ചുമതലപ്പെടുത്തി തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ ഉത്തരവ് പുറപ്പെടുവിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ധനവ്യവസായ ബാങ്കേഴ്സ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപന ഉടമകള്‍ നടത്തിയ തട്ടിപ്പ് കേസ് ടൗണ്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലായിരുന്നു രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നത്.
തൃശൂരില്‍ നിക്ഷേപ തട്ടിപ്പുകള്‍ വ്യാപകമാകുകയാണ്. ഒരു മാസത്തിനിടെ മൂന്നാമത്തെ ധനകാര്യ സ്ഥാപനത്തിനെതിരെയാണ് പരാതി ഉയര്‍ന്നത്. തൃശൂര്‍ പോസ്റ്റ് ഓഫീസ് റോഡിലുള്ള ധന വ്യവസായ ബാങ്കേഴ്സ് ഉടമ ജോയ് ഡി. പാണഞ്ചേരിക്കെതിരെ 80 പേരാണ് പരാതി നല്‍കിയത്.
200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടും ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങിയില്ലെന്ന് നിക്ഷേപകര്‍ പറഞ്ഞു. പത്ത് ലക്ഷം, 25 ലക്ഷം, 40 ലക്ഷം, 47 ലക്ഷം തുടങ്ങി വന്‍ തുകയാണ് ഓരോരുത്തരും ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നത്. 15 ശതമാനം പലിശ തരാമെന്നാണ് ബാങ്ക് പറഞ്ഞതെന്ന് റിസീപ്റ്റിലടക്കം വ്യക്തമാണെന്നും നിക്ഷേപകര്‍ പറയുന്നു. ആറ് മാസത്തിന് വേണ്ടി നിക്ഷേപിച്ചവരാണ് പലരും.
ധനകാര്യ സ്ഥാപനമായ ധനവ്യവസായയില്‍ പണം നിക്ഷേപിച്ച മുന്നൂറിലേറെപ്പേരാണ് കബളിപ്പിക്കപ്പെട്ടത്. നൂറു കോടിയിലേറെ നിക്ഷേപവുമായി ദമ്പതികള്‍ മുങ്ങിയെന്നാണ് പരാതി. ഒരു ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് പലര്‍ക്കും കിട്ടാനുള്ളത്. ജില്ലാ ക്രൈംബ്രാഞ്ചിന് മുന്നില്‍ കൂട്ടപ്പരാതിയാണ് എത്തിയിരിക്കുന്നത്. 100 ലേറെ പേര്‍ പരാതിയുമായെത്തി.