മൈക്രോ ഫിനാൻസിന്റെ നിരന്തര ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു

Spread the love

 

തൃശൂർ: തൃശ്ശൂരിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിൻ്റെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. വിയ്യൂർ സ്വദേശി രതീഷ് (42) ആണ് ആത്മഹത്യ ചെയ്തത്.

video
play-sharp-fill

 

കുറച്ചു കാലമായി രതീഷിന് മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്ന് കുടുംബം പറയുന്നു. വീട്ടിലെത്തിയും ഫോണിലൂടെയും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു.

 

ഈ സമ്മർദ്ദം സഹിക്കാതെയാണ് രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group