തൃശ്ശൂർ പീച്ചി അണക്കെട്ട് കാണാനെത്തി; ഏഴു വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

Spread the love

സ്വന്തം ലേഖകൻ
തൃശൂർ: പീച്ചി അണക്കെട്ടിലെ വെള്ളത്തിൽ വീണു കുട്ടി മരിച്ചു. പുതുക്കോട് സ്വദേശി റിയാസിന്റെ മകൻ ഇസ്മയിൽ (7) ആണ് മരിച്ചത്.

വാണിയമ്പാറയിലുള്ള അമ്മ വീട്ടിലേക്കു വന്ന കുട്ടി വീട്ടുകാരോടോത്ത് പീച്ചി അണക്കെട്ട് കാണാൻ എത്തിയതായിരുന്നു. വെള്ളത്തിൽ വീണ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.