തൃശൂരിൽ നിന്ന് കാണാതായ മലയാളി ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ കണ്ടെത്തി: വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്തതായി പ്രാഥമിക നിഗമനം

Spread the love

 

തൃശൂര്‍: കൊരട്ടി സ്വദേശികളായ ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരും ജീവനൊടുക്കിയതാണെന്ന വിവരമാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്‍റു, ജെസി എന്നിവരാണ് വേളാങ്കണ്ണിയില്‍ വെച്ച് ജീവനൊടുക്കിയത്.

video
play-sharp-fill

 

വിഷം കുത്തിവെച്ചാണ് ഇരുവരും മരിച്ചതെന്ന വിവരമാണ് ലഭിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഒൻപത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ കൊരട്ടി പൊലീസ് തിരോധാന കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 

മരണത്തിലേക്ക് നയിക്കാനുള്ള കാരണങ്ങൾ എന്തെങ്കിലും ഉണ്ടായിരുന്നതായി ബന്ധുക്കൾക്കും അറിവില്ല. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group