video
play-sharp-fill
വെള്ളിമൂങ്ങ സിനിമയിലെ രംഗങ്ങൾക്ക് സമാനമായി പൂരനഗരി : തൃശൂരിൽ 38 വോട്ടിന് ജയിച്ച വിമതന്റെ തീരുമാനത്തിന് കാതോർത്ത് ഇടത് -വലത് പാർട്ടികൾ ; ത്രിശങ്കുവിൽ തൃശൂർ കോർപ്പറേഷൻ

വെള്ളിമൂങ്ങ സിനിമയിലെ രംഗങ്ങൾക്ക് സമാനമായി പൂരനഗരി : തൃശൂരിൽ 38 വോട്ടിന് ജയിച്ച വിമതന്റെ തീരുമാനത്തിന് കാതോർത്ത് ഇടത് -വലത് പാർട്ടികൾ ; ത്രിശങ്കുവിൽ തൃശൂർ കോർപ്പറേഷൻ

സ്വന്തം ലേഖകൻ

തൃശൂർ: ഏറെ പ്രക്ഷേക പ്രീതി നേടിയ വെള്ളിമൂങ്ങ സിനിമയിലെ ചില രംഗങ്ങൾക്ക് സമാനമാണ് പൂരനഗരിയിലെ അവസ്ഥ. ഇവിടുത്തെ ഭരണം ഇനി തീരുമാനിക്കുക വിമതനായിരിക്കും.

55 സീറ്റുകളുള്ള തൃശൂർ കോർപ്പറേഷനിൽ കേവല ഭൂരിപക്ഷത്തിന് 28 സീറ്റുകളെങ്കിലും വേണം. എന്നാൽ, ഇടത്-വലത് പാർട്ടികൾക്ക് ഈ സംഖ്യ എത്തിപ്പിടിക്കാനായില്ല.സ്വതന്ത്രരടക്കം 24 സീറ്റുകൾ നേടിയ എൽ.ഡി.എഫാണ് ഏറ്റവും വലിയ മുന്നണിയായി മാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.ഡി.എഫിനാകട്ടെ 23സീറ്റാണ് ലഭിച്ചത്. ഒരുകോൺഗ്രസ് വിമതനും ജയിച്ചു. എൻ.ഡി.എക്ക് ആറുസീറ്റുകളാണ് ഇവിടെ ലഭിച്ചത്. നെട്ടിശ്ശേരിയിൽ യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയ വിമതൻ എം.കെ. വർഗീസ് 38 വോട്ടിന് വിജയിക്കുകയായിരുന്നു. ഭരണം പിടിക്കുന്നതിനായി വിമതനെ ചാക്കിടാൻ ഇരുമുന്നണികളും ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

മുൻ മേയർമാരായ അജിത ജയരാജൻ, അജിത വിജയൻ എന്നിവരുടെ വാർഡുകളിൽ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അജിത ജയരാജന്റെ വാർഡായ കൊക്കാലെയിൽ എൻ.ഡി.എയാണ് വിജയിച്ചത്. അജിത വിജയൻ മൂന്ന് തവണ വിജയിച്ച കണിമംഗലവും യു.ഡി.എഫ് അട്ടിമറിയിലൂടെ സ്വന്തമാക്കി. കഴിഞ്ഞ തവണ ഇടതുമുന്നണി വിജയിച്ച അയ്യന്തോൾ ഇത്തവണ കേരള കോൺഗ്രസ് ജോസ് കെ. മാണിക്ക് അനുവദിച്ചതായിരുന്നു. ബിജെപിയിലെ എൻ. പ്രസാദ് അട്ടിമറിയിലൂടെ സീറ്റ് പിടിച്ചെടുത്തത് ഇടത് -വലത് മുന്നണികളെ ഏറെ ഞെട്ടിക്കുകയും ചെയ്തു.

മുക്കാട്ടുക്കര, വില്ലടം, രാമവർമപുരം, കുറ്റുമുക്ക്, പറവട്ടാനി, ചിയ്യാരം സൗത്ത്, പൂത്തോൾ, എടക്കുന്നി, വടൂക്കര, തൈക്കാട്ടുശേരി, ലാലൂർ, കാനാട്ടുകര, മണ്ണുത്തി, ചേറ്റുപുഴ, പനമുക്ക്, നടത്തറ, അരണാട്ടുകര, കൃഷ്ണാപുരം, കാളത്തോട്, അഞ്ചേരി, കുട്ടനെല്ലൂർ, ചേറ്റുപുഴ, എൽത്തുരുത്ത്, പടവരാട്, മുല്ലക്കര എന്നിവയാണ് എൽഡിഎഫ് ജയിച്ചത്. ഗാന്ധിനഗർ, കുട്ടൻകുളങ്ങര, വിയ്യൂർ, പെരിങ്ങാവ്, ചേറൂർ, കിഴക്കുംപാട്ടുക്കര, ചെമ്ബൂക്കാവ്, കണ്ണംകുളങ്ങര, കൂർക്കഞ്ചേരി, പള്ളിക്കുളം, ഒല്ലൂർ, ചിയ്യാരം നോർത്ത്, മിഷൻ ക്വാർട്ടേഴ്‌സ്, ഒളരി, കണിമംഗലം, നെടുപുഴ, ഒല്ലൂക്കര, കുരിയച്ചിറ, സിവിൽ സ്റ്റേഷൻ, പുതൂർക്കര, ചേലക്കോട്ടുക്കര, സിവിൽ സ്റ്റേഷൻ, പുതൂർക്കര, വളർക്കാവ് ഡിവിഷനുകൾ യുഡിഎഫിന് പോയി. പൂങ്കുന്നം, പാട്ടുരായ്ക്കൽ, കോട്ടപ്പുറം, തേക്കിൻക്കാട്, കൊക്കാലെ, അയ്യന്തോൾ എന്നിവടങ്ങളാണ് ബിജെപി നേടിയത്‌.

കാലങ്ങളായി യു.ഡി.എഫിനൊപ്പം നിന്നിട്ടുള്ള അരണാട്ടുകര ഇത്തവണ ഇടതുമുന്നണിക്കൊപ്പം ചേർന്നതും കഴിഞ്ഞ തവണ മൂന്ന് വോട്ടിന് യു.ഡി.എഫ് വിജയിച്ച പനമുക്ക് ഇടതുമുന്നണി പിടിച്ചെടുത്തപ്പോൾ, 200ലധികം വോട്ടിന് യു.ഡി.എഫ് വിജയിച്ച പാട്ടുരായ്ക്കൽ ഇത്തവണ ബിജെപി സ്വന്തമാക്കുകയായിരുന്നു.