
തൃശൂർ: തൃശൂരിലും കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൗണ്‍സിലർ രാജിവെച്ചു.
രാജിക്ക് പിന്നാലെ എല്‍ ഡി എഫില്‍ ചേർന്ന് പ്രവർത്തിക്കുമെന്ന് കൗണ്‍സിലർ അറിയിച്ചു. തൃശൂർ കോർപ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലർ നിമ്മി റപ്പായിയാണ് രാജിവെച്ചത്.
അഞ്ചുവർഷമായി കുരിയച്ചിറ കൗണ്‍സിലറായി പ്രവർത്തിക്കുകയായിരുന്നു നിമ്മി. കോർപ്പറേഷനില്‍ എത്തി ഇവർ രാജിക്കത്ത് സമർപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇത്ര കാലം ജനങ്ങള്‍ക്കിടയില്‍ പ്രവർത്തിച്ചു വന്നിരുന്ന തന്നെ കോണ്‍ഗ്രസ് ചതിച്ചുവെന്നും, തന്നെ പരിഗണിക്കാതെ പുറത്ത് നിന്നും സ്ഥാനാർത്ഥിയെ ഇറക്കിയെന്നും അവർ പറഞ്ഞു. 9 വർഷക്കാലമായി കേണ്‍ഗ്രസില്‍ പ്രവർത്തിച്ചിട്ടും പാർട്ടിയുടെ പരിഗണന ലഭിച്ചില്ലെന്നും മഹിളാ കോണ്‍ഗ്രസ് നേതാവ് കൂടിയായ അവർ വ്യക്തമാക്കി.




