video
play-sharp-fill

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ റാ​ഗിംങ്ങ്; ക്രൂര മർദ്ദനത്തിനിരയായ വിദ്യാർഥിക്ക് പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലെന്ന് റിപ്പോർട്ട്

തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിൽ റാ​ഗിംങ്ങ്; ക്രൂര മർദ്ദനത്തിനിരയായ വിദ്യാർഥിക്ക് പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലെന്ന് റിപ്പോർട്ട്

Spread the love

തൃശ്ശൂര്‍: സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനിരയായ വിദ്യാർഥിക്ക് ഗുരുതര പരിക്ക്. തണ്ടൽ എല്ല് പൊട്ടി ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥി ഇപ്പോൾ പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്.

തൃശൂർ ചിറ്റിലപ്പിളളി ഐ.ഇ.എസ് എഞ്ചിനീയറിഗ് കോളജ് ബി.ടെക്ക് രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ മതിലകം വടക്കനോളി നജീബിൻ്റെ മകൻ സഹൽ അസിൻ (19) ആണ് ക്രൂര മർദ്ദനത്തിനിരയായത്.

നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സംഘമാണ് മർദ്ദിച്ചത്. കഴിഞ്ഞ 29 ന് കോളജ് കാമ്പസിൽ വെച്ചായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാല് സീനിയർ വിദ്യാർത്ഥികളെ പേരമംഗലം പോലീസ് അറസ്റ്റ് ചെയ്തു. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ അക്ഷയ്, അനസ്, പ്രണവ്, അഭിത്ത്‌രാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്