തൃശ്ശൂർ ചേലക്കരയില്‍ ചെത്തുതൊഴിലാളി സുഹൃത്തിന്റെ വെട്ടേറ്റു മരിച്ചു; ഒരാൾ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍; പ്രതി ഒളിവിൽ

Spread the love

തൃശൂര്‍: തൃശൂര്‍ ചേലക്കര വാഴാലിക്കാവില്‍ ചെത്തുതൊഴിലാളി സുഹൃത്തിന്റെ വെട്ടേറ്റു മരിച്ചു. കുന്നുമ്മാല്‍തൊടി വാസു ആണ് മരിച്ചത്. 56 വയസ്സായിരുന്നു.

video
play-sharp-fill

രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ഗിരീഷ് എന്ന സുഹൃത്താണ് വാസുവിനെ വെട്ടിയതെന്ന് പൊലീസ് പറഞ്ഞു. വാസുവിന്റെ സുഹൃത്ത് ജയനും വെട്ടേറ്റിട്ടുണ്ട്.

ഗുരുതരമായി പരിക്കേറ്റ ജയന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരേയും ആക്രമിച്ച ഗിരീഷിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group