
സ്വന്തം ലേഖിക
തൃശൂർ: കൊരട്ടിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ദേശീയപാതയില്‍ മുരിങ്ങൂരില്‍ പുലര്‍ച്ചെ ഒന്നിനാണ് അപകടമുണ്ടായത്. തൃശൂരില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം.
കാറില്‍ നിന്ന് പുകയുയരുകയും കരിഞ്ഞ ഗന്ധം വരികയും ചെയ്തതോടെ യാത്രക്കാര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി. ഉടൻതന്നെ വലിയ ശബ്ദത്തോടെ കാര്‍ ആളിക്കത്തുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരുവനന്തപുരം സ്വദേശി ഷാജികുമാറാണ് കാര്‍ ഓടിച്ചത്. ചാലക്കുടിയില്‍ നിന്ന് അഗ്‌നിശമനസേനയെത്തി തീകെടുത്തിയ ശേഷമാണ് കാര്‍ റോഡിൽ നിന്ന് മാറ്റിയത്.