
തൃശൂർ: അമിത വേഗതയിൽ വന്ന ബസിടിച്ച് പെട്ടി വണ്ടി ഡ്രൈവർക്ക് ഗുരുതര പരിക്ക്. പെട്ടി വണ്ടി ഡ്രൈവർ വെളുത്തൂർ സ്വദേശി ഉണ്ണികൃഷ്ണനാണ് പരിക്കേറ്റത്. മീൻ കച്ചവടകാരനായ ഉണ്ണികൃഷ്ണൻ മീനെടുക്കാൻ ചേറ്റുവയിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. കാഞ്ഞാണി പെരുമ്പുഴ പാടത്ത് ഒന്നാം പാലത്തിൻമേലാണ് അപകടം.
പെരിഞ്ഞനത്ത് നിന്നു തൃശ്ശൂരിലേയ്ക്ക് വന്നിരുന്ന സ്വകാര്യ ബസായ കമൽരാജ് ബസിടിച്ചാണ് അപകടമുണ്ടായത്. പാലത്തിൽമേൽ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം.