video
play-sharp-fill
സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം; സ്ത്രീകളും കുട്ടികളുമടക്കം അൻപതോളം പേർക്ക് പരിക്ക്; പലരുടെയും നില ഗുരുതരം

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം; സ്ത്രീകളും കുട്ടികളുമടക്കം അൻപതോളം പേർക്ക് പരിക്ക്; പലരുടെയും നില ഗുരുതരം

സ്വന്തം ലേഖിക

തൃശൂർ: കണിമംഗലം പാടത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം.

സ്ത്രീകളും കുട്ടികളുമടക്കം അൻപതോളം പേർക്ക് പരിക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകൾ അടക്കമുള്ളവർ വാഹനത്തിനടിയിൽ പെട്ട അവസ്ഥയിലായിരുന്നു.പലരുടെയും നില ഗുരുതരമാണെന്നും പ്രദേശ വാസികൾ പറഞ്ഞു.

തൃശൂരിലേക്ക് പോയ ക്രൈസ്റ്റ് ബസ്സാണ് അൽപ്പ സമയം മുൻപ് അപകടത്തിൽ പെട്ടത്. ബസ്സുകളുടെ മത്സരയോട്ടവും അശാസ്ത്രീയ റോഡ് നിർമ്മാണവുമാണ് അപകടകാരണം എന്ന് ജനങ്ങൾ പറഞ്ഞു.

പോലീസും ഫയർഫോഴ്‌സും പ്രദേശ വാസികളും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുന്നു.