
തൃശൂർ: വ്യക്തിവൈരാഗ്യത്തെ തുടർന്ന് അക്രമം. ഗൃഹനാഥനെ വീടുകയറി ആക്രമിക്കുകയും വീടിൻറെ ജനറൽ അടിച്ചു തകർക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ.
ചെറുവത്താനി ആര്യംപാടം സ്വദേശി സത്യദേവനെ (47) യാണ് പ്രതി ആക്രമിച്ചത്. ചെറുവത്താനി സ്വദേശി കാക്കശേരി വീട്ടില്‍ ബോണി (27) യെയാണ് കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയുടെ സുഹൃത്തും സത്യദേവന്റെ അയല്‍വാസിയുമായ യുവാവ് വെള്ളത്തിന്റെ ചാല്‍ അടച്ചതിനെതിരേ സത്യദേവൻ വില്ലേജ് ഓഫീസിലും നഗരസഭയിലും പരാതി നല്‍കിയിരുന്നു. ഇതേ തുടർന്നുള്ള വൈരാഗ്യത്തിലാണ് ഇരുമ്പ് വടിയുമായി വീട്ടില്‍ അതിക്രമിച്ചുകയറി പരാതിക്കാരനെ അസഭ്യം പറയുകയും വീടിന്റെ ജനല്‍ ചില്ല് അടിച്ച് തകർക്കുകയും കെ.എസ്.ഇ.ബി. മീറ്ററിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുന്നംകുളം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.



