
തൃശ്ശൂർ: ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബെക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി അഭിനന്ദ് (28) ആണ് മരിച്ചത്. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം.
തൃശ്ശൂർ പുതുക്കാട് സെന്ററിന് സമീപത്തെ ദേശീയപാതയ്ക്കും സര്‍വീസ് റോഡിനും ഇടയിലായിരുന്നു അപകടം. പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങള്‍ ബൈക്ക് യാത്രികര്‍ കാണാഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ അഭിനന്ദിനൊപ്പം ബൈക്കിൽ സഞ്ചരിച്ച ആനക്കല്ല് സ്വദേശി വിഷ്ണുവിന് പരിക്കേറ്റു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


