തൃശൂരില്‍ നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി; ഹോട്ടല്‍ ജീവനക്കാരി ഉള്‍പ്പടെ ആറ് പേര്‍ക്ക് പരുക്ക്

Spread the love

തൃശൂര്‍: നിയന്ത്രണം വിട്ട കോളേജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി അപകടം. ഹോട്ടല്‍ ജീവനക്കാരി ഉള്‍പ്പടെ ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

ദേശമംഗലം മലബാര്‍ എഞ്ചിനീയറിങ് കോളേജ് ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 8.40ഓടെയായിരുന്നു അപകടം. അപകടത്തില്‍ ഹോട്ടല്‍ ജീവനക്കാരിയും, ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും പരുക്കുകള്‍ പറ്റിയിട്ടുണ്ട്.