വലത് കണ്ണില്‍ നിന്ന് രക്തം ഒഴുകിയിറങ്ങി, ഉപദ്രവിക്കരുതേയെന്ന് കരഞ്ഞ് പറഞ്ഞു; വൃദ്ധയായ അമ്മയുടെ കണ്ണ് ചവിട്ടിത്തകര്‍ത്ത മകനെ പിടികൂടാതെ പൊലീസ്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

തൃശ്ശൂര്‍: തൃശൂര്‍ കാക്കശേരിയില്‍ വൃദ്ധയായ അമ്മയുടെ കണ്ണിന് മകന്‍ ചവിട്ടി പരിക്കേല്‍പ്പിച്ചു. കാക്കശേരി പുളിഞ്ചേരിപ്പടി പാലത്തിന് സമീപം പുത്തൂര്‍ വീട്ടില്‍ ജോണിയുടെ ഭാര്യ മേരിയ്ക്കാണ് മകന്‍ ബൈജുവില്‍ നിന്ന് ക്രൂര മര്‍ദ്ദനമേറ്റത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ മേരിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ െൈബജു മേരിയെ നിലത്ത് തള്ളിയിട്ട് കണ്ണിന് ചവിട്ടി പരിക്കേല്‍പിക്കുകയായിരുന്നു. മേരിയുടെ വലതു കണ്ണിന് ഗുരുതരമായി മുറിവേറ്റു. വലതു കണ്ണില്‍ നിന്ന് രക്തം ഒഴുകി ഇറങ്ങി. കണ്ണില്‍ രക്തം തളം കെട്ടി നീര് വെച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ തൃശ്ശൂരിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേരിയുടെ പരാതിയില്‍ ബെജുവിന് എതിരെ പോലീസ് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്ട്ടിതില്ല. ഇയാള്‍ ഒളിവിലാണെന്നാണ് പോലീസിന്റെ മറുപടി. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കൊല്ലത്ത് അമ്മയെ ഉപദ്രവിക്കുന്ന മകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആ നടുക്കം മാറുന്നതിന് മുന്‍പാണ് വീണ്ടും വൃദ്ധമാതാവിനെ മകന്‍ മര്‍ദ്ദിച്ച സംഭവം പുറത്ത് വ്‌നനിരിക്കുന്നത്.