കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാരെ മര്‍ദിച്ചു; ഡ്രൈവറെയും വനിതാ കണ്ടക്ടറെയും ആക്രമിച്ച സംഘം ബസിന്റെ ചില്ലും അടിച്ചു തകര്‍ത്തു 

Spread the love

 

 

സ്വന്തം ലേഖിക

 

തൃശൂർ: തൃശൂരില്‍ കാറിലെത്തിയ സംഘം സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാരെ മര്‍ദിച്ചതായി പരാതി. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പെരിഞ്ഞനം കൊറ്റംകുളത്തായിരുന്നു സംഭവം.

 

ഡ്രൈവറെയും വനിതാ കണ്ടക്ടറെയും ആക്രമിച്ച സംഘം ബസിന്റെ ചില്ലും തകര്‍ത്തതായി പറയുന്നു. എറണാകുളം – ഗുരുവായൂര്‍ റൂട്ടിലോടുന്ന കൃഷ്ണ ലിമിറ്റഡ് സ്റ്റോപ് ബസിലെ ഡ്രൈവര്‍ ചാവക്കാട് സ്വദേശി കുണ്ടു വീട്ടില്‍ ഗിരീഷ്, വനിത കണ്ടക്ടര്‍ മതിലകം സ്വദേശി കൊട്ടാരത്ത് വീട്ടില്‍ ലെമി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ പെരിഞ്ഞനം കൊറ്റംകുളം സെന്ററിലായിരുന്നു സംഭവം.

 

മതിലകത്ത് വെച്ച്‌ യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറിനെ ബസ് ഓവര്‍ ടേക്ക് ചെയ്തപ്പോള്‍ കാറില്‍ തട്ടി എന്നാരോപിച്ച്‌ കൊറ്റംകുളത്ത് ബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മര്‍ദിക്കുകയായിരുന്നു. ഡ്രൈവറെയും തന്നെയും മര്‍ദിക്കുകയും ബസിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തതായി ബസ് കണ്ടക്ടര്‍ ലെമി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ആക്രമണത്തില്‍ ഡ്രൈവര്‍ ഗിരീഷിന് കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ കയ്പമംഗലം പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ എറണാകുളം – ഗുരുവായൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നുണ്ട്.