തൃശ്ശൂരിൽ മണ്ണിടിഞ്ഞ് കിണറ്റിൽ വീണ അറുപത്തിനാലുകാരന് ദാരുണാന്ത്യം; രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഭാര്യയ്ക്ക് പരിക്ക്; മണ്ണിനടിയിൽ കുടുങ്ങിയ മൃതദേഹം പുറത്തെടുത്തത് മൂന്നു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ
സ്വന്തം ലേഖകൻ
തൃശൂർ: ചേർപ്പിൽ കിണറ്റിൽ വീണ ദമ്പതികളിൽ ഭർത്താവ് മരിച്ചു. ചേർപ്പ് പാണ്ടിയത്ത് വീട്ടിൽ പ്രഭാകരൻ (64) ആണ് മരിച്ചത്. വെെകീട്ട് ഏഴോടെയായിരുന്നു അപകടം. ഭാര്യ വത്സലയെ (55) നിസാര പരിക്കുകളോടെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചേർപ്പ് സിഎൻഎൻ സ്‌കൂളിന് സമീപത്തെ ഇവരുടെ വീട്ടിലെ ആൾമറയില്ലാത്ത കിണറ്റിലാണ് ഇരുവരും വീണത്. രാത്രി എഴോടെയായിരുന്നു അപകടം. കിണറ്റിൽ വീഴുന്നതിനിടെ പ്രഭാകരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വത്സലയും വീണത്. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വത്സലയെ രക്ഷപ്പെടുത്തി തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വത്സലയ്ക്ക് കാര്യമായ പരിക്കുകളില്ല. പ്രഭാകരനെ മൂന്നു മണിക്കൂറിലധികം നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന വഴിയാണ് കാലുതെറ്റി കിണറ്റിൽ വീഴുന്നത്. ഇയാൾ മദ്യപിച്ചിരുന്നതായും വിവരമുണ്ട്. മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.