ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
തൃശ്ശൂര്‍: സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തൃശ്ശൂരില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു.
ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. ഗുരുവായുര്‍ ഭാഗത്തുനിന്ന് വന്ന ഡ്യൂക്ക് ബൈക്ക്, അഞ്ഞൂര്‍ റോഡ് ഭാഗത്ത് നിന്ന് വന്ന സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ താമരയൂര്‍ സ്വദേശി ഏറത്ത് വീട്ടില്‍ അക്ഷയ് (23) തൊഴിയൂര്‍ സ്വദേശി കര്‍ണംകോട്ട് വീട്ടില്‍ രാജന്‍ (58) എന്നിവരാണ് മരിച്ചത്. കാട്ടകാമ്ബാല്‍ സ്വദേശി കേച്ചേരിപ്പറമ്ബില്‍ വീട്ടില്‍ നിരഞ്ജനാണ് (20) പരുക്കേറ്റത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാട്ടാകാമ്ബാല്‍ സ്വദേശി നിരഞ്ചനെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ചവരുടെ മൃതദേഹങ്ങളും കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുവായൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മരിച്ച അക്ഷയ് ചെന്നൈയിലായിരുന്നു. ഒരാഴ്ച മുന്‍പാണ് അക്ഷയ് നാട്ടില്‍ വന്നത്. ഇതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. മരണപ്പെട്ട രാജന്‍ തൊഴിയൂര്‍ സെന്ററില്‍ ചായക്കടക്കാരനാണ്.