
തൃശ്ശൂർ: കുതിരാനില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ ഒറ്റയാനെ മയക്കുവെടി വെച്ച് വീഴ്ത്തും. ഇതു സംബന്ധിച്ച് അടിയന്തര യോഗം ഇന്ന് വനം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേരും.
ആനയെ മയക്കുവെടി വെച്ച് വീഴ്ത്തുന്നതിനു വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ആരായും. തുടര്‍ന്നാണ് ദൗത്യത്തിലേക്ക് കടക്കുക. ആര്‍.ആര്‍.ടിക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. അതിനു മുന്നേ ഡ്രോണ്‍ ഉപയോഗിച്ച് ഒറ്റയാന്റെ സഞ്ചാര പാദകള്‍ കണ്ടെത്തും.
ആനയെ ജനവാസ മേഖലയിൽ നിന്ന് മാറ്റാനുള്ള ദൗത്യം അതീവ സങ്കീർണമെന്ന് വിലയിരുത്തൽ. ആന മദപ്പാടിലായതിനാൽ ദൗത്യത്തിലേക്ക് കടന്നാൽ ആനയുടെ പ്രതികരണത്തെ സംബന്ധിച്ചും ആശങ്കയുണ്ട്. പകൽ സമയങ്ങളിൽ ആന എവിടെയാണുന്നതിൽ കൂടുതൽ വ്യക്തതയുള്ളതിനാൽ ജനവാസമേഖലയിൽ നിന്ന് തുരത്താനാകുമെന്ന് തന്നെയാണ് പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



