
സ്വന്തം ലേഖകൻ
തൃശൂര്‍ :തൃശൂരിലെ വാടാനപ്പള്ളി തമ്പാൻ കടവിൽ ചാടിയ അജ്ഞാതനായി തിരച്ചിൽ തുടരുന്നു. ഇന്നലെ വൈകീട്ട് ഏഴു മണിയോടെ കരയിൽ ചെരുപ്പ് അഴിച്ചുവെച്ച ശേഷം അജ്ഞാതൻ കടലിൽ ചാടി എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ തുടരുന്നത്.
നാട്ടുകാരാണ് അഞ്ജാതന്‍ കടവിൽ ചാടിയതായുള്ള വിവരം പൊലീസിനും ഫിഷറീസ് ഡിപ്പര്‍ട്ടമെന്‍റിനും കൈമാറിയത്. ഇതനുസരിച്ചാണ് ഇന്നലെ വൈകീട്ട് മുതല്‍ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പൊലീസ്
പട്രോൾ ബോട്ടിൽ തിരച്ചില്‍ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ രാത്രി 11 മണി വരെ കടലിൽ പരിശോധന നടത്തിയിട്ടും വിവരമൊന്നും ലഭിക്കാതായതോടെ ഇവർ തെരച്ചില്‍ നിര്‍ത്തി മടങ്ങി. പിന്നീട് ഇന്ന് രാവിലെ മുതല്‍ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.