
തൃശൂര്‍: ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് ഗാല്‍വനൈസഡ് അലുമിനിയം ഷീറ്റുകളുടെ കെട്ടുപൊട്ടി ഇരുമ്പ്ഷീറ്റ് റോഡിലേക്ക് തെറിച്ചു വീണ് വഴിയാത്രക്കാരായ രണ്ടുപേര്‍ തല്‍ക്ഷണം മരിച്ചു.പുന്നയൂര്‍ക്കുളം അകലാട് മഠത്തിപ്പറമ്ബില്‍ മുഹമ്മദാലി ഹാജി (70) കിഴക്കേ തലക്കല്‍ ഷാജി (40) എന്നിവരാണ് മരിച്ചത്.
പ്രഭാത നമസ്കാരം കഴിഞ്ഞ് ബന്ധുവീട്ടിലേക്ക് പോകാന്‍ റോഡിന് കിഴക്കുഭാഗത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന മുഹമ്മദാലി ഇതേ ദിശയിലേക്ക് പോവുകയായിരുന്ന ഷാജിയുടെ സ്കൂട്ടറില്‍ കയറുന്നതിനിടെയാണ് അപകടം ഉണ്ടായത്.
നാട്ടുകാരാണ് ഷീറ്റുകള്‍ക്കിടയില്‍ നിന്നു ഇരുവരെയും പുറത്തെടുത്തത്. മുഹമ്മദാലിഹാജിയെ മുതുവട്ടൂര്‍ രാജ ആശുപത്രിയിലും ഷാജിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


