video
play-sharp-fill

ത്രിപുരയില്‍ ഭരണത്തുടർച്ച; ബിജെപി 36 മുതല്‍ 45 വരെ സീറ്റ് നേടുമെന്ന് പ്രവചനം; എക്‌സിറ്റ് പോള്‍ സര്‍വെ ഫലം പുറത്ത്

ത്രിപുരയില്‍ ഭരണത്തുടർച്ച; ബിജെപി 36 മുതല്‍ 45 വരെ സീറ്റ് നേടുമെന്ന് പ്രവചനം; എക്‌സിറ്റ് പോള്‍ സര്‍വെ ഫലം പുറത്ത്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: ത്രിപുരയില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വെ ഫലം. ബിജെപി 36 മുതല്‍ 45 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം. പ്രദ്യുത് ദേബ് ബര്‍മന്റെ തിപ്ര മോത പാര്‍ട്ടി 9 മുതല്‍ 16 വരെ സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തും.

സിപിഎം-കോണ്‍ഗ്രസ് സഖ്യം 6 മുതല്‍ 11 വരെ സീറ്റ് നേടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും സര്‍വെ പ്രവചിക്കുന്നു. മേഘാലയയില്‍ എന്‍പിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് സി ന്യൂസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. 21 മുതല്‍ 26 വരെ സീറ്റ് എന്‍പിപി നേടും. തൃണമൂല്‍ കോണ്‍ഗ്രസ് 8 മുതല്‍ 13 വരെയും ബിജെപി 6-12 സീറ്റും നേടും. കോണ്‍ഗ്രസിന് മൂന്നുമുതല്‍ ആറുവരെ സീറ്റാണ് സീ ന്യൂസ് സര്‍വെ പ്രവചിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യം 35-43 സീറ്റ് നേടും. എന്‍പിഎഫ്2-5, എന്‍പിപി 0-1, കോണ്‍ഗ്രസ് 1-3, മറ്റുള്ളവര്‍ 6 മുതല്‍ 11വരെയും സീറ്റ് നേടുമെന്നും സീ ന്യൂസ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.