കെ.ബാബുവിനെ 6 തവണ ജയിപ്പിച്ച തൃപ്പൂണിത്തുറക്കായി യു.ഡി.എഫില്‍ പിടിവലി: നിലവിലുള്ള എം.എല്‍.എ കെ. ബാബു മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് തൃപ്പൂണിത്തുറ സ്വപ്നം കണ്ട് സ്ഥാനാർഥി മോഹികള്‍ രംഗത്തിറങ്ങിയത്.

Spread the love

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉറച്ച സീറ്റെന്ന നിലയില്‍ തൃപ്പൂണിത്തുറക്കായി യു.ഡി.എഫില്‍ ചരടുവലികള്‍ സജീവം.
നിലവിലുള്ള എം.എല്‍.എ കെ. ബാബു മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് തൃപ്പൂണിത്തുറ സ്വപ്നം കണ്ട് സ്ഥാനാർഥി മോഹികള്‍ രംഗത്തിറങ്ങിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ കെ. ബാബു ഇത്തവണ മത്സരരംഗത്ത് ഉണ്ടാവില്ലെന്നത് ഒരുവർഷം മുമ്ബ് തന്നെ വ്യക്തമായതാണ്.

video
play-sharp-fill

ഇന്നലെ അദ്ദേഹം ഡി.സി.സിയില്‍ നടത്തിയ വാർത്താസമ്മേളനത്തില്‍ ഇക്കാര്യം ഉറപ്പിച്ചു പറയുകയും ചെയ്തു. 1991 മുതല്‍ 2011 വരെയുള്ള 20 വർഷം കെ. ബാബു തുടർച്ചയായി തൃപ്പൂണിത്തുറയുടെ എം.എല്‍.എ ആയിരുന്നു. ബാർകോഴ വിവാദം കത്തിനില്‍ക്കവേ 2016ല്‍ സി.പി.എമ്മിന്റെ എം. സ്വരാജിനോട് 4,467 വോട്ടുകള്‍ക്ക് ബാബു പരാജയപ്പെടുകയും ചെയ്തു.

എന്നാല്‍, 2021ല്‍ കടുത്ത മത്സരത്തിലൂടെ 992 വോട്ടുകള്‍ക്ക് സ്വരാജിനെ പരാജയപ്പെടുത്തി കെ. ബാബു മണ്ഡലം തിരിച്ചുപിടിച്ചു. ഏഴ് തെരഞ്ഞെടുപ്പുകളില്‍ ആറിലും ബാബുവിനെ വിജയിപ്പിച്ച മണ്ഡലമെന്ന നിലക്ക് ഇത്തവണയും യു.ഡി.എഫ് ഉറച്ച പ്രതീക്ഷയാണ് തൃപ്പൂണിത്തറയില്‍ വച്ചുപുലർത്തുന്നത്. കെ. ബാബുവിന് കൂടി താല്‍പര്യമുള്ള സ്ഥാനാർഥിയായിരിക്കും തൃപ്പൂണിത്തുറയില്‍ മത്സരിക്കുകയെന്ന് കഴിഞ്ഞയാഴ്ച എറണാകുളത്ത് ചേർന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം അനൗപചാരികമായി തീരുമാനമെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം. ലിജുവിനെ തൃപ്പൂണിത്തുറയില്‍ മത്സരത്തിനിറക്കുമെന്ന് സൂചനയുണ്ട്. ഇത്തവണ കപ്പിനും ചുണ്ടിനും ഇടയില്‍ മേയർ സ്ഥാനം നഷ്ടമായ ദീപ്തി മേരി വർഗീസ്, നിലവില്‍ കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയറായ ദീപക് ജോയ്, കോണ്‍ഗ്രസ് അനുകൂലിയായ സിനിമാനടൻ രമേഷ് പിഷാരടി തുടങ്ങിയവരുടെ പേരുകളും ചർച്ചകളില്‍ ഉയർന്നു കേള്‍ക്കുന്നുണ്ട്. ലിജുവിനാണ് മുൻതൂക്കമെന്നാണ് സൂചന.

കഴിഞ്ഞ അഞ്ചുവർഷം കൊച്ചി കോർപറേഷൻ മേയറെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവച്ച എം. അനില്‍കുമാറിനെ രംഗത്തിറക്കുന്നത് സംബന്ധിച്ച്‌ ഇടതുമുന്നണിയില്‍ കാര്യമായ ചർച്ച ഉയരുന്നുണ്ട്. തൃപ്പൂണിത്തുറ നഗരസഭ ഭരണം കൈപ്പിടിയില്‍ ഒതുക്കിയ ബി.ജെ.പിക്കും നിയമസഭാ സീറ്റില്‍ ഏറെ പ്രതീക്ഷയുണ്ട്.