play-sharp-fill
തൃപ്പൂണിത്തുറ പടക്ക സ്ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതം; കരാറുകാര്‍ക്കെതിരെ കേസെടുത്ത് പോത്തൻകോട് പൊലീസും

തൃപ്പൂണിത്തുറ പടക്ക സ്ഫോടനത്തില്‍ അന്വേഷണം ഊര്‍ജിതം; കരാറുകാര്‍ക്കെതിരെ കേസെടുത്ത് പോത്തൻകോട് പൊലീസും

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് സ്ഫോടനത്തില്‍ പൊലീസ് അന്വേഷണം ഊർജിതം.

അറസ്റ്റ് രേഖപ്പെടുത്തിയ ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ 4 പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സ്ഫോടക വസ്തു നിയമപ്രകാരമടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സ്ഫോടക വസ്തുക്കള്‍ തിരുവനന്തപുരത്ത് നിന്ന് എത്തിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്.

അതിനിടെ, കരാറുകാർക്കെതിരെ പോത്തൻകോട് പൊലീസും കേസെടുത്തു. അനധികൃതമായി സ്ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതിനാണ് കേസെടുത്തത്. ആദർശിൻ്റെ സഹോദരൻ അഖിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരാറുകാരൻ ആദർശിൻ്റെ സഹോദരൻ്റെ പേരില്‍ വാടകക്കെടുത്ത വീട്ടിലാണ് സഫോടക വസ്തുക്കള്‍ ശേഖരിച്ചത്. രണ്ട് പേർ മരിച്ച സ്ഫോടനത്തില്‍ ഗുരുതരമായി പൊള്ളലേറ്റ നാല് പേർ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഉഗ്രസ്ഫോടനത്തില്‍ വീട് തകർന്നവരെ പുതിയകാവിലെ ഓഡിറ്റോറിയത്തിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. ചിലർ ബന്ധുവീടുകളിലേക്കും താമസം മാറി. സ്ഫോടനത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പുതിയകാവ് ക്ഷേത്രകമ്മറ്റിക്കെന്ന് തൃപ്പൂണിത്തുറ നഗരസഭ കൗൻസിലർമാർ പറയുന്നത്.

വീട് തകർന്നവർക്കും മറ്റും ക്ഷേത്രകമ്മറ്റി നഷ്ടപരിഹാരം നല്‍കണമെന്ന് ഉയരുന്ന ആവശ്യം. സ്ഫോടനത്തില്‍ 8 വീടുകള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണ്. 40 വീടുകള്‍ക്ക് ബലക്ഷയമുണ്ടായി. എല്ലാം പഴയപടിയാകാൻ കോടികള്‍ ചെലവ് വരും. സ്ഫോടനത്തിന്‍റെ ഉത്തരവാദികള്‍ നഷ്ടപരിഹാരം നല്‍ഷണമെന്നാണ് വീട് തകര്‍ന്നവര്‍ ആവശ്യപ്പെടുന്നത്.