
മുന്‍പും സമാന അപകടം; അന്ന് വിഷ്ണുവിന്റെ ബൈക്ക് ഇടിച്ച് മരിച്ചത് സൈക്കിള്‍ യാത്രികന്‍; തൃപ്പൂണിത്തുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ മരണത്തില്‍ കാഞ്ഞിരമറ്റം സ്വദേശിയായ ബൈക്ക് യാത്രികന്‍ അറസ്റ്റില്‍
സ്വന്തം ലേഖിക
കൊച്ചി: തൃപ്പൂണിത്തുറയില്‍ യുവതിയുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ വാഹനയാത്രക്കാരന്‍ അറസ്റ്റില്‍.
കാഞ്ഞിരമറ്റം സ്വദേശിയായ വിഷ്ണുവിനെയാണ് തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. അലക്ഷ്യമായി വാഹനം ഓടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം ഇയാള്‍ വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷ്ണുവിന്റെ ബൈക്ക് ഇടിച്ച് നേരത്തെയും ഒരാള്‍ മരിച്ചിരുന്നു. 2020ജൂണ്‍ 12ാം തീയതിയാണ് ഇയാളുടെ ബൈക്ക് ഇടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത്.
തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലൂടെ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ പിറകിലായി വന്ന ബൈക്ക് യാത്രക്കാരന്‍ ഓവര്‍ടേക്ക് ചെയ്ത് കയറിയതിന് ശേഷം അലക്ഷ്യമായി യൂ ടേണ്‍ എടുക്കുകയായിരുന്നു. ഈ ബൈക്കിന്റെ പുറകില്‍ ഇടിച്ച് യുവതി സ്കൂട്ടറില്‍ നിന്നും റോഡിലേക്ക് തെറിച്ചു വീഴുകയും തൊട്ട് പിന്നാലെ വന്ന ബസ് യുവതിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിടെ മരിക്കുകയുമായിരുന്നു.
കൊച്ചി കടവന്ത്രയിലെ സിനര്‍ജി ഓഷ്യാനിക് സര്‍വീസ് സെന്ററിലെ സീനിയര്‍ എക്സിക്യൂട്ടീവ് കാവ്യ ധനേഷാണ് മരിച്ചത്. പിറവം സ്വദേശിയാണ്.