തൃപ്പൂണിത്തുറയില്‍ സിനിമാതാരം അഞ്ജലി നായര്‍ ട്വൻ്റി ട്വൻ്റി സ്ഥാനാര്‍ത്ഥി; ബിജെപി അണികള്‍ക്ക് രോഷം; ആള്‍ബലമാണ് തന്റെ ഊര്‍ജ്ജമെന്ന് അഞ്ജലി നായര്‍

Spread the love

കൊച്ചി: തൃപ്പൂണിത്തുറ സീറ്റില്‍ ട്വൻ്റി ട്വൻ്റി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനവുമായി മണ്ഡലത്തിലെ ബിജെപി അണികള്‍.

video
play-sharp-fill

പാർട്ടിക്ക് വലിയ സ്വാധീനമുള്ള മണ്ഡലം ഘടകകക്ഷിക്ക് നല്‍കിയതില്‍ നേതാക്കള്‍ക്കും അതൃപ്തിയുണ്ടെങ്കിലും ആരും പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ്.

അതേസമയം തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ഗണപതിഹോമം നടത്തി സിനിമാതാരം കൂടിയായ അഞ്ജലി നായർ പ്രചാരണത്തിന് തുടക്കമിട്ടു.
ആള്‍ബലം തന്നെയാണ് തന്റെ ഊർജ്ജമെന്ന് അഞ്ജലി നായർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനെട്ടു വർഷമായി സിനിമയിലെത്തിയിട്ട്. എന്നെ ഞാൻ സിനിമക്കാരിയായി കണ്ടിട്ടില്ല. ഞാനൊരു സാധാരണക്കാരിയാണ്.

തൃപ്പൂണിത്തുറയുടെ മകളായി തന്നെ കാണണമെന്നാണ് അഭ്യർത്ഥനയെന്നും ഞാനൊരു സിനിമാക്കാരിയല്ലെന്നും അഞ്ജലി നായർ പറഞ്ഞു.