play-sharp-fill
ശബരിമലയിൽ യുവതികളോടൊപ്പം എത്തുമെന്ന് തൃപ്തി ദേശായി; സർക്കാർ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബം

ശബരിമലയിൽ യുവതികളോടൊപ്പം എത്തുമെന്ന് തൃപ്തി ദേശായി; സർക്കാർ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബം

സ്വന്തം ലേഖകൻ

പന്തളം: ശബരിമലയിൽ തൃപ്തി ദേശായി പ്രവേശിക്കുന്നത് സർക്കാർ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബാംഗം. കോടതി വിധിക്കെതിരെ ഇവിടെ നടപടി എടുത്തില്ലെങ്കിൽ കേന്ദ്രം ഇടപെടണമെന്നും അത് സംസ്ഥാന സർക്കാരിന് ദോഷകരമാകുമെന്നും ശശികുമാര വർമ പറഞ്ഞു. വേണ്ടിവന്നാൽ ഡൽഹിയിലേക്ക് പ്രതിനിധിയെ അയയ്ക്കുമെന്നും ശശികുമാര വർമ കൂട്ടിച്ചേർത്തു. ശബരിമലയിൽ ഉടൻ പ്രവേശിക്കുമെന്നും ഒരു സംഘം സ്ത്രീകൾക്കൊപ്പമാകും എത്തുകയെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു. ശബരിമലയിൽ പ്രവേശിക്കുന്ന തീയതി ഉടൻ തീരുമാനിക്കും. കേരളത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങൾ അനാവശ്യമാണെന്നും ബിജെപിയും കോൺഗ്രസും സ്വീകരിച്ചിരിക്കുന്ന നിലപാട് ഭരണഘടനാവിരുദ്ധമാണെന്നും സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്യാൻ എല്ലാവരും തയ്യാറാകണമെന്നും തൃപ്തി ദേശായി വ്യക്തമാക്കി. ശബരിമലയിൽ സ്ത്രീപ്രവേശനത്തിനായി തുടക്കം മുതൽ വാദിക്കുന്നയാളാണ് തൃപ്തി ദേശായി.