
കൊച്ചി: തൃപ്പൂണിത്തുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തില്‍ വഴിപാടായി അജ്ഞാതൻ സ്വർണം കെട്ടിയ ശംഖ് സമർപ്പിച്ചു.
നവരത്നങ്ങള്‍ പതിച്ചും സ്വർണം കെട്ടിയും അലങ്കരിച്ചതാണ് ശംഖ്. ഉത്രം തിരുനാള്‍ ദിനത്തില്‍ ക്ഷേത്ര നടയ്ക്കലാണ് ശംഖ് സമർപ്പിച്ചത്. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഭക്തനാണ് ഈ വഴിപാട് നടത്തിയത്. ശംഖ് വയ്ക്കുന്നതിനായി ഭക്തൻ വെള്ളിയില്‍ നിർമിച്ച പ്രത്യേക കാലും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ മുൻ വശത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തില്‍ സ്വർണ പണികള്‍ നടത്തുന്ന ടികെ വെങ്കിടേഷിന്റെയും മകൻ ശ്രീകുമാറിന്റെയും നേതൃത്വത്തിലാണ് ശംഖില്‍ സ്വർണം കെട്ടുകയും വെള്ളി കൊണ്ട് കാലും തയ്യാറാക്കുകയും ചെയ്തത്. ശംഖിന്റെ അലങ്കാരത്തിനായി എട്ട് പവൻ സ്വർണവും നവരത്നങ്ങളും ഉപയോഗിച്ചതായും വെങ്കിടേഷും ശ്രീകുമാറും പറഞ്ഞു. ഈ ശംഖ് ഇനി മുതല്‍ ശ്രീകോവിലില്‍ ഭഗവാന്റെ നിത്യ പൂജകളില്‍ ഉപയോഗിക്കുമെന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


