തൃണമൂല്‍ കോണ്‍ഗ്രസ് പാർട്ടി തീരുമാനം ഉറപ്പിച്ചു; കീഴൂര്‍ സഹകരണ ബാങ്ക് ഇലക്ഷന് മനസാക്ഷി വോട്ട് ചെയ്യും

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ഒക്ടോബര്‍ 8 ഞായറാഴ്ച നടക്കുന്ന കീഴൂര്‍ സഹകരണ ബാങ്ക് ഇലക്ഷനില്‍ കേരളാ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി മനസാക്ഷി വോട്ട് ചെയ്യാൻ തീരുമാനിച്ചു.

കഴിഞ്ഞ ഇലക്ഷനില്‍ മുഴുവൻ സീറ്റിലും ജയിച്ചവര്‍ സ്വന്തം താല്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി എല്‍ഡിഎഫ്/യുഡിഎഫ് അധികാര കൈമാറ്റം നടത്തിയത് സഹകാരികളെ പരിഹസിക്കലാണന്ന് യോഗം വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര്‍ഷകരുടെയും കൂലിപണിക്കാരുടെയും സാധാരണക്കാരുടെയും ആശ്രയകേന്ദ്രമായ നമ്മുടെ ബാങ്കില്‍ വിദ്യാസമ്പന്നരും മൂല്യബോധം സൂഷിക്കുന്നവരും സാധാരണക്കാരോട് കാരുണ്യമുള്ളവരും അധികാരത്തില്‍ കയറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്നും യോഗം വിലയിരുത്തി.

തൃണമൂല്‍ കോണ്‍ഗ്രസ് കീഴൂര്‍ മേഖല എക്സിക്യൂട്ടീവ് കമ്മറ്റി തൃണമൂല്‍ കോണ്‍ഗ്രസ് കോട്ടയം ജില്ല പ്രസിഡന്റ് സലിൻ കൊല്ലംകുഴി ഉദ്ഘാടനം ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് കടുത്തുരുത്തി നിയോജകമണ്ഡലം പ്രസിഡന്റ് വില്‍സണ്‍ പുഞ്ചയില്‍ അദ്ധ്യക്ഷത വഹിച്ചു. അല്‍ബട്ട് കീഴൂര്‍, സുന്ദരൻ കെ പി തുടങ്ങിയവര്‍ പ്രസംഗിച്ചു.