വിവേചനമില്ലാതെ നീതി നടപ്പാക്കല്‍ പോലീസിന്റെ കടമ: മന്ത്രി എം.എം. മണി

വിവേചനമില്ലാതെ നീതി നടപ്പാക്കല്‍ പോലീസിന്റെ കടമ: മന്ത്രി എം.എം. മണി

സ്വന്തംലേഖകൻ

കോട്ടയം : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും അതില്‍ വിവേചനം ഇല്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കാന്‍ ഉള്ള ബാധ്യത പൊലീസിനുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. തൃക്കൊടിത്താനം പോലീസ് സ്റ്റേഷന്‍ മന്ദിരത്തിന്റെ  ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് സേനയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുക, നിയമ സഹായങ്ങള്‍ നൽകുക , നീതി ഉറപ്പാക്കുക ഇവയെല്ലാം പൊലീസ് സേനയുടെ കര്‍ത്തവ്യങ്ങളാണ്. അതിനായി പോലീസ് സേനക് ആവശ്യമായ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കൊക്കോട്ടുച്ചിറ കുളത്തിന് സമീപം പഞ്ചായത്ത് ഭരണ സമിതി സൗജന്യമായി വിട്ടു നല്‍കിയ സ്ഥലത്താണ്  സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ കുന്നും പുറത്തിന് സമീപം വാടക കെട്ടിടത്തിലാണ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. 90 ലക്ഷം രൂപയാണ് പോലീസ് സ്റ്റേഷനിലെ നിര്‍മ്മാണത്തിന് ആദ്യഘട്ടത്തില്‍ അനുവദിച്ചിരിക്കുന്നത് ജില്ലയില്‍ സ്വന്തമായി പോലീസ് സ്റ്റേഷന്‍ ഇല്ലാത്ത ഏക സ്റ്റേഷനാണ് തൃക്കൊടിത്താനം. സി.എഫ് തോമസ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി എസ്.ഹരിശങ്കര്‍, ജില്ലാ പഞ്ചായത്തംഗം വി കെ സുനില്‍ കുമാര്‍, ചങ്ങനാശേരി ഡിവൈ എസ്  പി എന്‍ രാജന്‍, തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് എന്‍ രാജു,പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ കുഞ്ഞുമോന്‍, മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ ദേവസ്യ,വാര്‍ഡ് മെമ്പര്‍ ജയിംസ് ജോസഫ് കൈതാരച്ചിറ, സ്റ്റേഷന്‍ ഓഫീസര്‍ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.