പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്‌തു; മെസ്സേജുകൾ കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്തു; തൃക്കൊടിത്താനം സ്വദേശി അറസ്റ്റിൽ

Spread the love

കോട്ടയം: പെൺകുട്ടിയെ ഫോണിലൂടെ മെസ്സേജ് അയച്ചും, മെസ്സേജുകൾ ഭർത്താവിനെ കാണിച്ചുകൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ.

തൃക്കൊടിത്താനം മാടപ്പളളി പരപ്പൊഴിഞ്ഞ കോളനി ഭാഗത്ത് പ്ലാമ്മൂട്ടിൽ ഷിനു ഷിബുവിനെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റു ചെയ്തത്.

പെൺകുട്ടിയിടെ ഫോൺ നമ്പർ സംഘടിപ്പിച്ച് 2024 ജനുവരി മുതൽ മെസ്സേജ് അയച്ചും, മെസ്സേജുകൾ ഭർത്താവിനെ കാണിച്ചുകൊടുക്കും എന്ന പറഞ്ഞ് ഭീഷണിപ്പെടുത്തി വീഡിയോ കോൾ ചെയ്യണമെന്ന് പറഞ്ഞ് നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും ചെയ്‌ത്‌ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടി പോലീസിൽ പരാതിപ്പെടുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് ഇൻസ്പെക്ട‌ർ എം ജെ അരുണിന്റെ നേത്യത്യത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ മണികണ്ഠൻ, ബിജു എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിന്തുടർന്ന് അറസ്റ്റ് ചെയ്ത‌ത്.